vikumthi-maithiri
വിമുക്തി ബോധവൽക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് വിമുക്തി മിഷൻ നടത്തുന്ന ബോധവൽക്കരണ പരിപാടി വിമുക്തി 2020 മല്ലപ്പള്ളി വെസ്റ്റ് മൈത്രി റെസിഡൻസ് അസോസിയേഷനും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ഗവ.ആശുപത്രിപ്പടി പൗവത്തിക്കുന്നേൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് സി.ഐ.വി.റോബർട്ട് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം രമ്യാ മനോജ്,ബിജുജോസഫ്,അസോസിയേഷൻ ഭാരവാഹികളായ എബിൻ പയ്യമ്പള്ളിൽ,ഡോ.ഐസക് തോമസ്,ബെന്നി കൊച്ചുവടക്കേൽ,കെ.ജി ലൂക്ക് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി യൂത്ത് ക്ലബിന് സ്‌പോർട്ട് കിറ്റുകൾ വിതരണം ചെയ്തു.