തണ്ണിത്തോട്: മുണ്ടോമൂഴിയ്ക്കും തണ്ണിത്തോട് മൂഴിക്കുമിടയിൽ ഇലവുങ്കലിൽ കാട്ടാനക്കൂട്ടം ഇന്നലെ രണ്ടു തവണ കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തി. കുട്ടികളാക്കമുള്ള അഞ്ചോളം ആനകളാണെത്തിയത്. രാവിലെ 9.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 7വരെയും വെള്ളം കുടിച്ചും, വെള്ളം കോരിയൊഴിച്ച് ശരീരം തണുപ്പിച്ചും ആറ്റിൽ തന്നെ നിലയുറപ്പിച്ചു. റോഡിൽ നിന്ന് 300 അടി ദൂരത്തിലാണ് കാട്ടാനകൾ നിലയുറപ്പിച്ചത്. വേനൽ കടുത്തതോടെ ഇവിടെ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞയാഴ്ച പകൽ മുണ്ടോമൂഴിയിൽ കാട്ടനകളിറങ്ങി.
കനത്ത വേനലിൽ വനത്തിലെ നീർച്ചാലുകളും തോടുകളും വറ്റിവരണ്ടതോടെ വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കാനുമായി കാട്ടാനകൾ കൂട്ടമായി കല്ലാറ്റിലെത്തുന്നുണ്ടന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. ഗിരി പറഞ്ഞു.