sndp-pta-vanitha
എസ്. എൻ. ഡി. പി പത്തനംതിട്ട യൂണിയൻ

പത്തനംതിട്ട. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം മെഴുവേലി എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പി.എം രശ്മിരാജ് ഉദ്ഘാടനം ചെയ്തു.സാമൂഹികമായും തൊഴിൽപരമായും സ്ത്രീ പുരുഷനൊപ്പം എത്തി നിൽക്കുന്നു എന്നു അവകാശപെടുമ്പോഴും സ്വന്തം കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ലെന്നത് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകണമെന്നും രശ്മി പറഞ്ഞു.വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യാ എസ്.എസ് അദ്ധ്യക്ഷത വഹിച്ചു.പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ആമുഖ പ്രസംഗം നടത്തി.ഡോ.മഞ്ജു സുനിൽ ക്ലാസെടുത്തു.യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ,യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, യോഗം കൗൺസിലർമാരായ ജി.സോമനാഥൻ,പി.കെ പ്രസന്നകുമാർ, കെ.എസ് സുരേശൻ,മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാസംഘം സെക്രട്ടറി സരളാ പുരുഷോത്തമൻ,ട്രഷറർ സിന്ധു ശശികുമാർ എന്നിവർ സംസാരിച്ചു.