പന്തളം: പൊലീസ് മേധാവി ലോക്നാഥ് ബഹ്രയുടെ നേതൃത്വത്തിൽ നടത്തിയവൻ അഴിമതിയും കൊള്ളയും സി.ബി ഐ അന്വേഷക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം തോന്നല്ലൂർ ഗവ.യു.പി.സ്‌കൂളിനു മുമ്പിൽ പൊലീസ് തടഞ്ഞു.തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ തോപ്പിൽ ഗോപകമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എൽ.ജി.സുരേന്ദ്രൻ,അഡ്വ.കെ പ്രതാപൻ, ഡി.സി.സി.സെക്രട്ടറിമാരായ അഡ്വ.ഡി.എൻ.തൃദീപ്,കെ.എൻ,അച്ചുതൻ ബി.നരേന്ദ്രനാഥ്,​ ഐക്കര ഉണ്ണികൃഷ്ണൻ,മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ വിജയകുമാർ,എ.നൗഷാദ് റാവുത്തർ,രഘു പെരുമ്പുളിക്കൽ,മുല്ലയ്ക്കൽ സുരേഷ്, ജോയി,ഉമ്മൻചക്കായിൽ ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ, ജില്ലാ സെക്രട്ടറി മഞ്ജു വിശ്വനാഥ്തുടങ്ങിയവർ പ്രസംഗിച്ചു.