പത്തനംതിട്ട : റാന്നിയിലെ പൊതുവിതരണകേന്ദ്രങ്ങളിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ചുള്ള വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് രാജു ഏബ്രഹാം എം.എൽ.എ പറഞ്ഞു. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവർ നാട്ടിലെത്തിയതിന് ശേഷം 200 വീടുകൾ എങ്കിലും സന്ദർശിച്ചുണ്ടാകും. റാന്നിയിലെ ഒരു മാളിൽ ഇവർ സിനിമ കാണാനും പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. ഇറ്റലി, ഇറാൻ , ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് എത്തിയിട്ടുള്ളവർ റിപ്പോർട്ട് ചെയ്യണം. ഇനിയുള്ള ദിവസങ്ങളിൽ കുറച്ച് ജാഗ്രതയോടെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.