കടമ്പനാട് : ഗ്രോബാഗിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. മണ്ണടി കാലാക്ക് കിഴക്ക് ആദർശ് ഭവനത്തിൽ അപ്പു എന്ന് വിളിക്കുന്ന ആദർശ് (22)ആണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജൻസ് ബ്യുറോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അടൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.കെ. രജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത് . വീടിന്റെ കിണറിനോട് ചേർന്ന്
ഒരു ഗ്രോ ബാഗിൽ നാലു കഞ്ചാവ് ചെടികളാണ് നട്ടുവളർത്തിയത് . കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് ചെടി ഇയാൾക്ക് ലഭിച്ചത് സംബന്ധിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.