തിരുവല്ല: കദളിമംഗലം പടേനിയ്ക്ക ചൂട്ടുവെച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ആറാട്ടുവിളക്കിൽ നിന്നും ഇരുവെള്ളിപ്പറതെങ്ങലി, വെൺപാല കരക്കാരുടെ നേതൃത്വത്തിൽ ദീപം പകർന്നു.കദളിമംഗലം ദേവീക്ഷേത്രത്തിൽ അകത്തേക്ക് എഴുന്നെള്ളിച്ച് ക്ഷേത്ര ശ്രീകോവിനലുള്ളിലേക്ക് കൊളുത്തിയ ദീപം ക്ഷേത്ര മേൽശാന്തി ഇരുകരക്കാരുടെയും വിളക്കിലേക്ക് പകർന്നു. തുടർന്ന് ഇരുവെള്ളിപ്രതേങ്ങേലി കരയ്ക്കുവേണ്ടി കരയിലെ മുതിർന്ന് ആശാൻ വടശേരിൽ പരമേശ്വരൻപിള്ളയും വെൺപാല കരയ്ക്കു വേണ്ടി ശാന്താഭവൻ ഗോപാലകൃഷ്ണ പിള്ളയും കളത്തിൽ ചൂട്ടുവെച്ചു.പത്തുദിവസം ചുട്ടൂ പടേനിയും തുടർന്ന് പത്തുദിവസം കോലം തുള്ളലുമെന്നതാണ് കദലിമംഗലത്തെ ചിട്ട. മാർച്ച് 21ന് വലിയ പടേനിയും 23ന് പള്ളിപ്പാന,അടവി ചടങ്ങുകളും നടക്കും. 26ന് രാവിലെ പകൽ പടേനി അരങ്ങേറും.പകൽ തുള്ളിയുറഞ്ഞ് കനൽ വരുന്ന കാലയക്ഷിയാണ് ഇതിന്റെ പ്രത്യേകത.പടേനിയിൽ പകൽ കളത്തിൽ എത്തുന്നു ഓരേയൊരു യക്ഷിക്കോലവും കദളിമംഗലത്തെ കാലയക്ഷിയാണ്.