തിരുവല്ല: കദളിമംഗലം ക്ഷേത്ര നാലമ്പലത്തിന്റെ നിർ മ്മാണവുമായി ബന്ധപ്പെട്ട പാദുക സ്ഥാപനം 19ന് രാവിലെ നടക്കും. 28ന് ശ്രീവല്ലഭ ക്ഷേത്ത്രതിൽ നിന്നും രാവിലെ 101 കലം എഴുന്നെള്ളിപ്പും തുടർന്ന് ഇരുകരക്കാരും ചേർന്ന ചൂട്ടുവലത്ത്, കളത്തട്ടിൽ പരദേശി,കളത്തിൽ പരദേശി താവടി എന്നി കൂടിതുള്ളൽ ചടങ്ങുകൾ നടത്തും.വൈകിട്ട് നാളീകേരം ഉടയ്ക്കൽ ചടങ്ങിൽ ക്ഷേത്ര മേൽശാന്തി രാശി നോക്കി ഫലം പറയുതോടെ പടേനിയ്ക്ക് സമാപനം കുറിക്കും. ഇരുവെള്ളിപ്രതെങ്ങേലി കരയുടെ പടേനി നടത്തിപ്പിനായി വേണുഗോപാൽ ഐക്കരപ്പറമ്പിൽ (പ്രസി.)സതീഷ് കുമാർ സുവർണ നിവാസ് സന്തോഷ് മന്നത്ത് (ജന.കൺ.)എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റികൾ പ്രവർത്തിക്കുന്നു.