>>കോറോണ സ്ഥീരീകരിച്ചതിനെ തുടർന്നുള്ള നിർദേശങ്ങൾ

ജില്ലയിൽ ഈ ആഴ്ച നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വയ്ക്കും.

മതപരമായ പരിപാടികൾ മാറ്റി വയ്ക്കാനായി അധികൃതരോട് ചർച്ച നടത്തും

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് നിർത്തിവച്ചു

അഭ്യൂഹങ്ങൾ പരത്താതിരിക്കുക

 ഇറ്റലി, ഇറാൻ , ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർ റിപ്പോർട്ട് ചെയ്യണം

കല്യാണം പോലുള്ള ചടങ്ങുകൾ മാറ്റിവയ്ക്കാവുന്നത് മാറ്റി വയ്ക്കുക.

മരണം പോലുള്ള ചടങ്ങുകളിൽ കൂടുതൽ ആളുകൾ പങ്കെടുക്കാതിരിക്കുക

ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാറുകൾ എല്ലാം മാറ്റി വച്ചു.

ആളുകൾ കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക

കൈ സോപ്പുപയോഗിച്ച് നിരന്തരം കഴുകുക.

ചൂടിൽ വൈറസ് നശിച്ചു പോകുമെന്നത് ഡബ്യൂ.എച്ച്.ഒയുടെ നിർദേശങ്ങളിൽ ഇല്ല.

പരീക്ഷ കാലം ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണം.

വ്യക്തി ശുചിത്വം പാലിക്കണം.

ആധാർ എടുക്കുന്നതിന് നിയന്ത്രിക്കണം.