പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സാംസ്‌ക്കാരിക സദസും പുസ്തക പ്രകാശനവും ഇന്ന് നടക്കും.വൈകിട്ട് 5ന് ഉദ്ഘാടനവും പുസ്തക പ്രകാശനവും കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ നിർവഹിക്കും.സെക്രട്ടറി പിഎൻ.നാരായണവർമ്മ അദ്ധ്യക്ഷത വഹിക്കും.പുസ്തക അവതരണം സദാനന്ദൻ മാസ്റ്റർ നിർവഹിക്കും.പി.ആർ.ഗോപിനാഥൻ നായർ പുസ്തകം സ്വീകരിക്കും. ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും.