പത്തനംതിട്ട: കൊറോണ ബാധിതരായ റാന്നി എെത്തലയിലെ ദമ്പതികൾ കുറഞ്ഞത് മൂവായിരം ആളുകളുമായി ഇടപഴകിയിട്ടുണ്ടെന്ന് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 29ന് പുലർച്ചെയാണ് രോഗ ബാധിതർ നാട്ടിലെത്തിയത്. കോറോണ ബാധിതർ ആരോടൊക്കെ സംസാരിച്ചിട്ടും ഇടപെഴകിയിട്ടും ഉണ്ടോ അവരിൽ നിന്ന് മറ്റുളളവരിലേക്ക് എന്ന നിലയിലാണ് ഇൗ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ 14 ദിവസത്തിനുളളലാണ് പുറത്തുവരുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരെ ആശുപത്രികളിലെ െഎസൊലേഷൻ വാർഡിലും മറ്റുളളവരെ വീടുകളിലും നിരീക്ഷിക്കും.