09-nedumuruppu-road

നാരങ്ങാനം: വെള്ളപ്പാറ നെടുമുരുപ്പു കോളനിയും മഹാണിമല ഗിരിജൻ കോളനിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. ഇലന്തൂർ നാരങ്ങാനം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇലന്തൂർ നാരങ്ങാനം പ്രദേശങ്ങൾ തമ്മിലുള്ള ദൂരം കിലോമീറ്ററുകൾ കുറഞ്ഞു കിട്ടും. വെള്ളപ്പാറ നിന്ന് നെടുമുരുപ്പ് കോളനിയിലേക്ക് ഒരു കൈവഴി മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.
തുടർ പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി രൂപീകരിച്ചു. അനിൽകുമാർ നെടുമുരുപ്പേൽ വിളയിൽ (ചെയർമാൻ), അനിയൻ കോടംവേലിൽ (കൺവീനർ), ഏബ്രഹാം (അവറാച്ചൻ), കിഴക്കേക്കാല (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺ വി തോമസ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതാ സദാശിവൻ, നാരങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശാരു കുമാർ, വി.എസ്.സനിൽകുമാർ, എന്നിവർ പങ്കെടുത്തു.