09-saji-cherian
ആർട്ടിസാൻസ് ലേബർ ഡേറ്റാ ബാങ്ക് രജിസ്‌ട്രേഷന്റെ സംസ്ഥാനതല ശില്പശാല യുടെ പൊതു സമ്മേളനം ചെങ്ങന്നൂർ എം.എൽ.എ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ,കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപറേഷനിലൂടെ കേരള സർക്കാർ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന ആർട്ടിസാൻസ് ലേബർ ഡേറ്റാ ബാങ്ക് രജിസ്‌ട്രേഷന്റെ സംസ്ഥാനതല ശില്പശാല ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാന ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ശില്പശാലയുടെ ഉദ്ഘാടനം കാഡ്‌കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ നിർവഹിച്ചു.ഉപഭോക്തൃ രത്ന പുരസ്‌കാരജേതാവ് ആലുംപീടിക സുകുമാരനെ ചെങ്ങന്നൂർ നഗരസഭയുടെ ചെയർമാൻ കെ.ഷിബുരാജ് ആദരിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് മണിക്കുട്ടൻ തോട്ടുങ്കൽ ഉപഹാര സമർപ്പണം നടത്തി.തുടർന്ന് കാഡ്‌കോയുടെ ഡയ റക്ടർമാരായ വി.എസ് ഗോപാലകൃഷ്ണൻ,കെ.ശിവശങ്കരൻ എന്നിവർ ക്ലാസുകൾ നയിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ.കെ ഈരേഴ,ബോർഡ് മെമ്പർ സിപി.മഹേഷ്, വി.എ വൈ.എഫ് സംസ്ഥാന പ്രസിഡന്റ് വിശ്വരാജൻ,രാജൻ പി തൊടിയൂർ, ബിജി കണ്ണൻ, പി സി അജയഘോഷ് എന്നിവർ സംസാരിച്ചു.