പത്തനംതിട്ട: ഏതെങ്കിലും രോഗവും ലക്ഷണങ്ങളും ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് ബോർഡിന്റെ മുന്നറിയിപ്പ്. മീനമാസ പൂജകൾക്കായി മാർച്ച് 13ന് ശബരിമല നട തുറക്കും. കോറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളകറുമായി ചർച്ച നടത്തിയെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാൽ അതിനനുസരിച്ച് നടപടിയെടുക്കും. ശബരിമലയിലും പമ്പയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്കും കൈയുറയും നൽകും. തീർത്ഥാടകർക്ക് ദേഹം ശുചിയാക്കാനുളള ജലവിതരണം ഏർപ്പെടുത്തും.