anoop

അടൂർ : തോട്ടിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികനായ ക്ഷേത്രം ശാന്തിക്കാരൻ മരിച്ചു. ഏഴംകുളം തേപ്പുപാറ കുമരംചിറ ദേവീക്ഷേത്രത്തിലെ ശാന്തിക്കാരൻ അടൂർ കോട്ടമുകൾ കണ്ണംകോട് ചരുവിളയിൽ പരേതരായ വേലായുധന്റെയും ശാന്തമ്മയുടെയും മകൻ അനൂപ് കുമാർ (33) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ക്ഷേത്രം ഭരണ സമിതി സെക്രട്ടറി ചന്ദ്രിക (60)യ്ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് അരുവിക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ് അപകടം . അനൂപ് ശാന്തി ചെയ്തിരുന്ന ക്ഷേത്രത്തിലെ പറയിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് സെക്രട്ടറിയോടൊപ്പം വീടുകളിൽ നോട്ടീസ് വിതരണം ചെയ്തു വരുന്നതിനിടെയായിരുന്നു അപകടം. അനൂപ് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. ഗുരുതര പരിക്കേറ്റ അനൂപിനെ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.