പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നത് തടയാനായി ജില്ലാ കളക്ടറുടെ അഭ്യർത്ഥനമാനിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. 5 രൂപയുടെ മാസ്‌കുകൾ 30 രൂപയ്ക്ക് വിറ്റു കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്നതു തടയാൻ ഉള്ള നടപടികൾ കൈക്കൊള്ളണം.