temple

നെല്ലിമുകൾ: ചക്കൂർച്ചിറ ഭഗവതിക്ഷേത്രത്തിലെ മകം മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയും ജീവത എഴുന്നള്ളത്തും ഭക്തിനിർഭരമായി. പുലർച്ചെ ക്ഷേത്ര തന്ത്രി കൃഷ്ണൻ നമ്പൂതിരി പണ്ടാരയടുപ്പിലേക്ക് അഗ്നിപകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ചക്കൂർച്ചിറ ഭഗവതിയ്ക്ക് പൊങ്കാല അർപ്പിച്ചു. വൈകിട്ട് നടന്ന ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലപ്പൊലി, കെട്ടുകാഴ്ച,വാദ്യമേളങ്ങൾ, ചമയവിളക്ക്, എന്നിവയുടെ അകമ്പടിയോടെ വിവിധ സ്ഥലങ്ങൾ ചുറ്റി ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് ഗുരുതിപൂജയും നടന്നു.