കോ​ന്നി : കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച വനിതാ ദിനാഘോഷം പ്രൊഫ.കെരേഖ ഉദ്ഘാടനം ചെയ്തു.വനിതാ ദിനാഘോഷത്തിന്റെ ഭാഗ​മായി അരങ്ങ് തന്നെ അടുക്കള എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ അംഗങ്ങൾക്കും കറിവേപ്പിൻ തൈകൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം.എലിസബത്ത്​അബു, ജനമൈത്രി പൊലീസ് സേവന മികവിന് സിവിൽ പൊലീസ് ഓഫീസർമാരായ സുബീക് റഹീം,ജ​യശ്രീ,എംജി സർവകലാശാല റാങ്ക് ജേതാക്കളായ അഞ്​ജ​ലി,ലക്ഷ്മിമനോജ് സമേഷ് എം.നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കോന്നി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീനാമ്മ റോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സലേഖ വി.നായർ,സിമ്മി മറിയംജോസ് കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ കൺ​വീനർ,ശ്യം.എസ് കോന്നി,ഗാഥാ ആർ.മള്ളൂർ കെ.വിശ്വം​ഭരൻ,ബിനു കെ സാം,എസ്.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.