പന്തളം: കുളനട പനങ്ങാട് കമലാലയം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യയെ (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ യാണ് സംഭവം. ഗൾഫിലുളള ഭർത്താവുമായി രാത്രിയിൽ ഫോണിൽ സംസാരിച്ചിരുന്നു. ആറ് മാസം മുൻപാണ് പിറവം സ്വദേശിനിയായ ശരണ്യയെ വിഷ്ണു വിവാഹം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.