അടൂർ : ജനനി പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏനാത്ത് പടിഞ്ഞാറേക്കര മുകളുവിള വീട്ടിൽ പൊന്നമ്മ (82)യെ ഏഴംകുളം തേപ്പുപാറയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഭവൻ ഏറ്റെടുത്തു. മകൻ സുധാകരൻ കാൻസർ ബാധിച്ച് മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. ഇവരുടെ സംരക്ഷണത്തിന് മറ്റാരുമില്ല. കഴിഞ്ഞ ദിവസമാണ് മകനേയും മെഡിക്കൽ കോളേജിൽ എത്തിച്ചത്.പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ അഡ്വ.താജുദ്ദീൻ.കൺവീനർ ഷാഹിദ.എെ.സി.ഡി. എസ് സൂപ്പർവൈസർ രജിത,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതികുമാരി,എ.ഡി.എസ് അംഗം സുധാകുമാരി, വോളണ്ടിയർ റംല എന്നിവരും പങ്കെടുത്തു.