പത്തനംതിട്ട: റാന്നി എെത്തലയിലെ കൊറോണ രോഗികളുമായി സംസാരിച്ച ദമ്പതികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചു. ഇവർ മസ്ക്കറ്റിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയവരാണ്. ഇവർ എെത്തലയിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഇറ്റലിയിൽ നിന്ന് എത്തിയ കൊറോണ ബാധിച്ച ദമ്പതികളെ കണ്ട് സംസാരിച്ചത്.