കോന്നി: കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിൽ നടന്ന വനിതാദിനാഘോഷം തിരുവനന്തപുരം എം.ജി.കോളേജ് റിട്ട. പ്രൊഫ. ഡോ.അദിതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം പ്രൊഫ. വി.എസ്.പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. െഎ.ക്യു.എ.സി കോർഡിനേറ്റർ ഡോ. വി.പ്രിയാസേനൻ, പി.ടി.എ വൈസ് പ്രസിഡന്റ് ആർ. മോഹനൻ, ഡോ. ഇന്ദു സി.നായർ തുടങ്ങിയവർ സംസാരിച്ചു.