തിരുവല്ല: കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ് നടത്തി. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സാംതോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഷാജി കുളനട, രാജു പുളിമ്പള്ളി, പി.തോമസ് വർഗീസ്, ആർ.ജയകുമാർ, അലക്‌സ് ജോൺ, ജോൺ വാലയിൽ, വി.ടി.പ്രസാദ്, അമ്പോറ്റി ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.