പത്തനംതിട്ട : കൊറോണ വൈറസ് ബാധ കാരണം ജില്ലയിലെ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് ജില്ലാ ലൈബ്രറി വികസന സമിതി മാർച്ച് 14,15,16 തീയതികളിൽ സംഘടിപ്പിക്കുവാനിരുന്ന പത്തനംതിട്ട പുസ്തകോത്സവം മേയ് 9, 10, 11 തീയതികളിലേക്ക് മാറ്റിവച്ചതായി ജില്ലാ ലൈബ്രറി വികസന സമിതി കൺവീനർ പ്രൊഫ. ടി.കെ.ജി നായർ, കൺവീനർ ആർ. തുളസീധരൻ പിള്ള എന്നിവർ അറിയിച്ചു.