പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി എം.ജി. കണ്ണനെ തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് മുൻ പത്തനംതിട്ട പാർലമെന്റ് പ്രസിഡന്റ്, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്, ചെന്നീർക്കര മണ്ഡലം പ്രസിഡന്റ്, മാത്തൂർ യൂണിറ്റ് പ്രസിഡന്റ്, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ മെമ്പർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. . നിലവിൽ ജില്ലാ പഞ്ചായത്ത് റാന്നി അങ്ങാടി ഡിവിഷൻ അംഗവും ഡി സി സി ജനറൽ സെക്രട്ടറിയുമാണ്.