മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി ആസൂത്രണ വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമനാ സുനിൽ പദ്ധതി രേഖ അവതരിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ശ്രീലേഖ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ നടുവിലെമുറി,പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവൽ മല്ലപ്പള്ളി,തോമസ് മാത്യു ആനിക്കാട്, എലിസബത്ത് മാത്യു കവിയൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുകോശി പോൾ,മീനു സാജൻ,സതീഷ് കെ, ബിനു ജോസഫ്, കോശി പി.സക്കറിയ,മനുഭായ് മോഹൻ,ലതാകുമാരി സി.കെ,ഷിനി കെ.പിള്ള,സെക്രട്ടറി ബി.ഉത്തമൻ എന്നിവർ പ്രസംഗിച്ചു.