പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൽ 302542442 രൂപ വരവും 297542 447 രൂപ ചെലവും 5000000 രൂപ മിച്ചവും വരുന്ന ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.സതീഷ് കുമാർ അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കായി ഒരു കോടി 50 ലക്ഷം രൂപനീക്കിവച്ചിട്ടുണ്ട്.നെൽക്കൃഷി കൂലി ചെലവ് സബ്‌സിഡി 35 ലക്ഷം, കിടങ്ങന്നൂർ,ആറന്മുള,കുളനട പാടശേഖരത്തിൽ തോടുകൾ ആഴംകൂട്ടൽ 20 ലക്ഷം,പാടശേഖരങ്ങളിൽ വെർട്ടിക്കൻ പമ്പ് സ്ഥാപിക്കുന്നതിന് 10 ലക്ഷം.ജീവനി പച്ചക്കറി കൃഷി 10ലക്ഷം, മഴമറ 5ലക്ഷം. പച്ചക്കറിതൈയ് ഉത്പാദന കേന്ദ്രം 5 ലക്ഷം, പന്തളം ബ്ലോക്ക് പഞ്ചായത്തിനെ ചക്ക ഗ്രാമമായി പ്രഖ്യപിക്കുന്നതിന്റെ ഭാഗമായി പ്ലാവിൻ തൈ അടക്കം 1ലക്ഷം ഫലവൃക്ഷതൈകൾ വിതരണം ചെയ്യുന്നതിന് 15ലക്ഷവും നീക്കിവെച്ചു.ക്ഷീരകർഷകർക്ക് പാലിന് ഇൻസ്റ്റിവ് നൽകുന്നതിന് 25 ലക്ഷം, ബ്രോയിലർ യൂണിറ്റ് 10 ലക്ഷം, ആട് ഗ്രാമം പദ്ധതിക്ക് 10 ലക്ഷം, ലൈഫ് മിഷന് ഒരുകോടി നീക്കിവച്ചിട്ടുണ്ട്. വല്ലന തുമ്പമൺ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർ,നഴ്‌സ്,ഫാർമസിസ്റ്റ്,ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിക്കുന്നതിന് 20 ലക്ഷം,പാലിയേറ്റീവ് യൂണിറ്റിന് 12ലക്ഷം, കുടിവെള്ള പദ്ധതികൾക്ക് 50 ലക്ഷം ടോയ്ലറ്റ് നിർമ്മാണം,10 ലക്ഷം പന്തളം പഴയ ബ്ലോക്ക് ഓഫീസിൽ ഐ.ടി.പാർക്ക് നിർമ്മിക്കാൻ 25 ലക്ഷം,എൽ.ഇ.ഡി.ബൾബ് നിർമ്മാണ യൂണിറ്റിന് 5 ലക്ഷം പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറിക്ക് 20ലക്ഷം പട്ടികജാതി കോളനികളുടെ സമഗ്രവികസനം 25 ലക്ഷം തൊഴിലുറപ്പ് 20,കോടി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം,പെരുമ്പുളിക്കൽ മന്നം നഗർ കൈരളി കുടിവെള്ള പദ്ധതിക്ക് 15 ലക്ഷം,പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് ടാക്‌സി വാഹനം വാങ്ങാൻ 5ലക്ഷം വീതം ഉൾപ്പെടുത്തിയിട്ടുണ്ട്.വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25രൂപയ്ക്ക് ഊണ് നൽകുന്നതിന് ഒന്നര ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.തുമ്പമൺ ഇക്കോ ടൂറിസം പദ്ധതിക്കും എഴിക്കാട് ഇക്കോ ടൂറിസം പദ്ധതിക്ക് 5 ലക്ഷം വീതം ഉൾപ്പെടുത്തിയിട്ടുണ്ട്.ബഡ്ജറ്റ് അവതരണ യോഗത്തിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ,അഗങ്ങളായരഘു പെരുമ്പുളിക്കൽ ,പിങ്കി ശ്രീധർ,സുധിഷ് കുമാർ,തോമസ് ടി.വർഗീസ്,തങ്കമ്മ.ശാന്തകുമാരി,സെക്രട്ടറി അനു മാത്യു ജോർജ്,എന്നിവർ സംസാരിച്ചു.


ബജറ്റ് നിരാശാജനകം


പന്തളം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വെറും പൊള്ളവാഗ്ദാനങ്ങൾ നിറഞ്ഞതും നിരാശാജനകവുമാണെന്ന് പ്രതിപക്ഷം അരോപിച്ചു. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് പരിധിയിൽ വരുന്ന തുമ്പമൺ ആശുപത്രിയെ അവഗണിച്ചതിൽ പ്രതിഷേധം രേഖപെടുത്തിയതായി തോമസ് വർഗ്ഗീസ് രഘു പെരുമ്പുളിക്കൽ എന്നിവർ പറഞ്ഞു.