പന്തളം : കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവരുത്. കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ രോഗം പടർന്നു പിടിക്കാതിരിക്കാനും കാര്യക്ഷമമായ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാനും കഴിയും. രോഗത്തെ ഭയപ്പെടുകയല്ല ജാഗ്രതയാണ് വേണ്ടത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണം. അടൂർ ജനറൽ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആവശ്യമായി വന്നാൽ പന്തളത്ത് അർച്ചന ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
ചിറ്റയം ഗോപകുമാർ എം.എൽ.എ