ചെങ്ങന്നൂർ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ അങ്ങാടിക്കൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂൾ ശാസ്താംകുളങ്ങര ക്ഷേത്രത്തിനു സമീപം സീതു വിഹാർ കെട്ടിടത്തിൽ മാറ്റി പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ കൗൺസിലർ ബി.സുദീപ് ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ പി.ജി.ആർ പിള്ള, ജിവേണുകുമാർ,പ്രസന്നകുമാരി,കെ.കെ.രാജേന്ദ്രൻ, എം.പി പ്രതിപാൽ,സജി ഏബ്രഹാം,എസ്. ഗോപിനാഥ്,നൗഷാദ് ആറ്റിൻകര,ഇടിക്കുള ഏബ്രഹാം,അജ സോണി എന്നിവർ പങ്കെടുത്തു.