റാന്നി: വെച്ചൂച്ചിറ കുന്നം ഇടമനയിൽ പരേതരായ രാഘവപണിക്കരുടേയും സരോജിനി കുഞ്ഞമ്മയുടേയും മകൻ പുതുവേലിൽ രാമചന്ദ്രൻ കർത്താ(60) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ രാമചന്ദ്രൻ. മക്കൾ: ഗീതാ രാമചന്ദ്രൻ,ഗ്രീഷ്മാ രാമചന്ദ്രൻ.മരുമക്കൾ: ബിനു,പ്രശാന്ത്.പരേതൻ കുന്നം ദേവീ ക്ഷേത്രം ഭരണസമതിയുടേയും കുന്നം എൻ.എസ്.എസ് കരയോഗത്തിന്റെയും മുൻ സെക്രട്ടറിയായിരുന്നു.