ഓമല്ലൂർ : സരസ്വതി കലാക്ഷേത്രത്തിന്റെ രജത ജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 29ന് നടത്തുന്ന മെഗാഷോയുടെ കൂപ്പൺ വിതരണോദ്ഘാടനം പത്തനംതിട്ട പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ, കലാക്ഷേത്രം എക്‌സിക്യുട്ടീവ് അംഗം ബേബി മുളമൂട്ടിലിന് നൽകി ഉദ്ഘാടനം ചെയ്തു. കലാക്ഷേത്രം പ്രസിഡന്റ് പി.ആർ. കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഓലിത്തുണ്ടിൽ, പി.ആർ.മോഹനൻ നായർ, സി.കെ. അർജ്ജുനൻ, മലമേൽ വിനു നമ്പൂതിരി, സജയൻ ഓമല്ലൂർ, ബി. ഗിരീഷ് കുമാർ, രാജേഷ് ഓമല്ലൂർ, പട്ടാഴി എൻ, ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.