പത്തനംതിട്ട: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ബോധവത്കരണ പ്രവർത്തനം നടത്തി. ലഘു ലേഖകൾ, നോട്ടീസ് എന്നിവ ഗ്രാമ പഞ്ചായത്തുകളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചു.
ഓമല്ലൂർ, ചെന്നീർക്കര,ഇലന്തൂർ, മല്ലപ്പുഴശ്ശേരി , കോഴഞ്ചേരി, നാരങ്ങാനം, ചെറുകോൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ ബോധവത്കരണം നടത്തും. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.എസ്. പാപ്പച്ചൻ, ഇന്ദിര ദേവി, എൻ. ശിവരാമൻ, അംഗങ്ങളായ എം.ബി.സത്യൻ, വൽസമ്മ മാത്യു, ബിജിലി പി. ഈശോ, ആലീസ് രവി, ജോൺ വി. തോമസ്, എ.എൻ.ദീപ, സാലി തോമസ്, മെഡിക്കൽ ഓഫീസർ ഡോ.ആർ.മായ, സെക്രട്ടറി ഇൻ ചാർജ്ജ് രമാദേവി എന്നിവർ സംസാരിച്ചു.