sas

കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ ഫിസിക്സ് വകുപ്പും എെ.ക്യു.എയും പി.ടി.എയും ചേർന്ന് 'അറോറ 2020' ശാസ്ത്രദിനാഘോഷം നടത്തി. മാ ത്സ് വിഭാഗം മേധാവി ഡോ. ഡി.റജിമോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി വിഷ്ണു വിജയൻ, സ്റ്റാഫ് സെക്രട്ടറി ഡോ. വി. ബിനു, ഡോ.ഷാജി എൻ.രാജ്, പി.ടി.എ വൈസ് പ്രസിഡന്റ് ആർ. മോഹനൻ, എന്നിവർ സംസാരിച്ചു. റോബോട്ടിക്സ് എന്ന വിഷയത്തിൽ എസ്. വീണ ക്ളാസെടുത്തു.