മല്ലപ്പള്ളി: പഞ്ചായത്ത് ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് ഓവർസിയറുടെ താൽക്കാലിക ഒഴിവിലേക്ക് മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.സംസ്ഥാനത്തിനുള്ളിൽ നിന്നുള്ള ത്രിവത്സര പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഡിപ്ലോമ എന്നിവയാണ് കുറഞ്ഞ യോഗ്യത.ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് വൈകിട്ട് 3 മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0469 2682254.