10-saji-cherian

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാ പഠനോത്സവം പെണ്ണുക്കര ഗവ. യു പി സ്‌കൂളിൽ സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ ലീഡർ .എസ്.ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ജി കൃഷ്ണകുമാർ, ആല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ശോഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു, ബി ആർ സി ട്രെയിനർ എം.സുധീർഖാൻ റാവുത്തർ, എസ്.എം.സി ചെയർപേഴ്‌സൺ സീമ ശ്രീകുമാർ, പി ജി വരദരാജൻ നായർ, കെ.എം ചന്ദ്രശർമ്മ, രജനി സതീഷ്, പ്രഥമാധ്യാപിക പി എസ് ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു.