തിരുവല്ല : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിത നിരോധനം പിൻവലിക്കണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ച ജനറൽ സെക്രട്ടറി അലക്സ് സാം ക്രിസ്മസ്, റോയി വർഗീസ്, ജി. വിഗത , ജി. സുനി കുമാരൻനായർ, ഷാജു എം.രാജ്, എം. പ്രിൻസ്, കെ.കെ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.