പത്തനംതിട്ട: കൊറോണ പകരുമെന്ന ഭയം മൂലം എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ ഷീജ പറഞ്ഞു.


> ആരൊക്കെ മാസ്‌ക് ഉപയോഗിക്കണം?


പ്രകടമായ രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗികളെ പരിചരിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. പൊതുജനങ്ങൾ യാത്ര ചെയ്യുമ്പോഴോ പൊതുസ്ഥലങ്ങളിൽ പോകുമ്പോഴോ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കൂടുതൾ അപകടങ്ങൾ വിളിച്ചുവരുത്തും.
രോഗലക്ഷണങ്ങൾ ഉള്ളവരോട് ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക എന്നിവ ശീലമാക്കിയാൽ രോഗ പകർച്ചയെ തടയാനാകുമെന്ന് ഡി.എം.ഒ പറഞ്ഞു.

കൺട്രോൾ റൂം നമ്പർ

24 മണിക്കൂർ സേവനം


കൊറോണ രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, വിദേശങ്ങളിൽ നിന്ന് വരുന്നവർ റിപ്പോർട്ട് ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കുന്നതിനുമായി രണ്ട് കൺട്രോൾ റൂമുകൾ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഫോൺ: 0468 2228220, കളക്ടറേറ്റ് ദുരന്തനിവാരണ സെല്ലിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഫോൺ: 0468 2322515, 9188293118, 9188803119. ടോൾഫ്രീ നമ്പർ : 1077.