പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ചതിന്റെ പേരിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റാന്നി സ്വദേശികളെ ഒറ്റപ്പെടുത്തി അറിയിപ്പുകൾ വരുന്നതിൽ പരക്കെ അതൃപ്തി. ജില്ലയ്ക്കു പുറത്തുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന റാന്നിക്കാരായ കുട്ടികൾക്ക് അവധി അനുവദിച്ചാണ് അറിയിപ്പുകൾ. തലസ്ഥാന നഗരിയിലെ ഹോസ്റ്റലുകളിൽ നിന്ന് വീടുകളിലേക്ക് പോന്നിട്ടുള്ള റാന്നി സ്വദേശികളോട് ഈയാഴ്ച എത്തേണ്ടതില്ലെന്ന അറിയിച്ചിട്ടുണ്ട്.
കൊറോണ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ ഐത്തല സ്വദേശികളായതും ഇവർ റാന്നിയിൽ പലതവണ എത്തിയതും കടകളിൽ വന്നതും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതുമൊക്കെയാണ് ഭീതിക്ക് കാരണം. രോഗബാധിതരുമായി ഇടപഴകിയെന്നു സംശയിക്കുന്നവരിൽ ഒട്ടേറെപ്പേരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നതും റാന്നിയിലാണ്.