10-yogam

ചെങ്ങന്നൂർ : കൊറോണ രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, ജനപ്രതിനിധികളുടെയും വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം സജി ചെറിയാൻ എംഎൽഎ വിളിച്ചുചേർത്തു.. ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽചേർന്നയോഗത്തിൽ
ജനങ്ങളിൽരോഗത്തെപ്പറ്റിയുള്ള ആശങ്കയും ഭയപ്പാടും അകറ്റുന്നതിനുഉള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.അടിയന്തര ഘട്ടത്തിൽ തുറക്കുന്നതിന് ഐസലോഷൻ വാർഡുകൾ തയ്യാറാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച്ച ജനപ്രതിനിധികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ എന്നിവരുടെ സംയുക്തയോഗംചേരും.വിദേശത്തു നിന്നും എത്തുന്ന ആളുകളെ വാർഡ് അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെനേതൃത്വത്തിൽ നിരീക്ഷിക്കുകയും ആരോഗ്യ വകുപ്പ് പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യും. ഒരാഴ്ച്ചത്തേക്കെങ്കിലും പൊതുയോഗങ്ങൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കാണം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഹെൽത്ത് ഹെൽപ്പ് ഡെസ്‌ക് നഗരസഭ ആരംഭിക്കും.

ആർഡിഒ ജി ഉഷാകുമാരി, നഗരസഭാ ചെയർമാൻ കെ ഷിബു രാജൻ, പഞ്ചായത്തു പ്രസിഡന്റുമാരായ ശിവൻകുട്ടി ഐലാരത്തിൽ, കെ കെ ഷൈലജ, രശ്മി രവീന്ദ്രൻ, ഏലിക്കുട്ടി കുര്യാക്കോസ്, ലെജുകുമാർ , ഡിവൈഎസ്പി അനീഷ് വികോര, തഹസീൽദാർ എസ്‌മോഹനൻ പിള്ള, ജില്ലാ ആശുപത്രി സൂപ്രണ്ട്‌ഡോ. ഗ്രേസി ഇത്താക്ക്, ആരോഗ്യ വകുപ്പ് പ്രവർത്തകർ എന്നിവർയോഗത്തിൽ പങ്കെടുത്തു.