അടൂർ : റഷ്യ, ബഹ്റിൻ എന്നിവടങ്ങളിൽ നിന്ന് എത്തി പനി, ചുമ തുടങ്ങിയ രോഗബാധയുമായി ജനറൽ ആശുപത്രിയിൽ എത്തിയ രണ്ടുപേരെ നിരീക്ഷണത്തിനായി അടൂർ ജനറൽ ആശുപത്രിയലെ എെസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. റഷ്യയിൽ നിന്ന് എത്തിയ 45 വയസ്സുകാരനായ കടമ്പനാട് സ്വദേശിയും ബഹ്റിനിൽ നിന്ന് എത്തിയ മണക്കാല സ്വദേശിയുമായ 50കാരനുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.