കോഴഞ്ചേരി: കൊറോണ ബാധിതരെന്നു സംശയിക്കുന്ന 4 രോഗികളെ ജില്ലാ ആശുപത്രിയിലെ ഐസെലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ 3 പേർ വടശ്ശേരിക്കര ചെറുകുളഞ്ഞി സ്വദേശികളും ഒരാൾ റാന്നി സ്വദേശിയുമാണ്. ഇവരുടെ മെഡിക്കൽ റിസൽട്ട് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നു സുപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം പനിബാധിതരായി എത്തിയ രോഗികളിൽ 5 പേർ നിരീക്ഷണത്തിലാണ്. ഇവർ വീടുകളിൽ തന്നെയാണുള്ളത്.