ഇലന്തൂർ : കൊറോണ ഭീതിയെ തുടർന്ന് ഇലന്തൂർ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികൾ ഉപേക്ഷിച്ചതായി ഭരണ സമിതി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. സ്റ്റേജ് പരിപാടികളായ ഗാനമേള,നാടകം എന്നിവ റദ്ദാക്കി. ഘോഷയാത്രകൾ ചടങ്ങ് മാത്രമായി ചുരുക്കും. ഇലന്തൂർ പടേനിയുടെ ഭാഗമായി നടക്കുന്ന വല്യപടേനി ആചാരത്തിന്റെ ഭാഗമായതിനാൽ ആഘോഷവും സമൂഹസദ്യയും ഒഴിവാക്കി അനിവാര്യമായ ചടങ്ങുകളോടെ നടത്തും.പള്ളിവേട്ട,ആറാട്ട് ഘോഷയാത്രകളിലെ കെട്ടുകാഴ്ച, ഫ്ളോട്ടുകൾ തുടങ്ങിയവ ഒഴിവാക്കി ചുരുങ്ങിയ രീതിയിൽ ആചാരം മാത്രമായി നടത്തും.