ഓമല്ലൂർ : കൈപ്പട്ടൂർ പമ്പ്ഹൗസിലെ കിണർ ശുദ്ധീ​കരണമെന്ന് ഗ്രാമസംരക്ഷണസമിതി ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ,പൈവള്ളി,പറയനാലി,ശാന്തിനഗർ എന്നിവിടങ്ങളിലേക്കും,ചെന്നീർക്കര പഞ്ചായത്തിൽ ഭാഗീകമായും ശുദ്ധജലം ലഭ്യമാക്കുന്നത് കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നാണ്.പമ്പ് ഹൗസിനോട് ചേർന്നുള്ള കിണർ ചെളികയറി നിറഞ്ഞിരിക്കുകയാണ്.45വർഷം പഴക്കമുള്ള കിണറാണിത്. ഇതിനോടൊപ്പം സ്ഥാപിച്ച ജലസംഭരണ ടാങ്കുകൾ പഴക്കം ചെന്നതും ചോർച്ചയുള്ളതുമാണ്.എല്ലാവർഷവും ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിനാൽ വാട്ടർ അതോറിറ്റി കിലോമീറ്റർ കണക്കിന് പൈപ്പ്‌ലൈൻ എക്‌സ്റ്റെൻഷൻ നടത്തുന്നുണ്ട്.ടാങ്കിന്റെ കപ്പാസിറ്റി കൂട്ടുകയോ,ചോർച്ച തടയുകയോ ചെയ്യുന്നില്ലെന്നും പമ്പ്ഹൗസിന്റെ തൊട്ടുമുകളിലായി നിർമ്മിക്കുന്ന താത്കാലിക തടയിണ സാമൂഹിക ദ്രോഹികൾ നശിപ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികൾ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.പമ്പ് ഹൗസിലെ മോട്ടോർ കത്തി നശിച്ചതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി പമ്പിംഗ് നടക്കുന്നതുമില്ല.അടിയന്തരമായി പഞ്ചായത്തും വാട്ടർ അതോറിറ്റിയും ഈ വിഷയത്തിൽ ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ ലക്ഷ്മി മനോജ്,ഹാപ്പി,ശാരദാകുമാരി,ജനറൽ സെക്രട്ടറി മനു ഡി.ചരുവിളയിൽ,റോയിപൗവവത്ത്,സന്തോഷ് പുത്തൻവീട്ടിൽ,സുരേഷ് ഓലിത്തുണ്ടിൽ എന്നിവർ സംസാരിച്ചു.