പത്തനംതിട്ട : ദൃസാക്ഷികൾ കൂറുമാറിയ കേസിൽ മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ.കൊടുമൺ രണ്ടാംകുറ്റി പൊന്നിട്ട വിളയിൽ രാജേഷിനെ (39) കൊലപ്പെടുത്തിയ കേസിലാണ് പിതാവ് രാജനെ (65) ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും 10000 രൂപ പിഴയും പത്തനംതിട്ട ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (മൂന്ന് ) ജഡ്ജി എഫ്. ആഷിദ ശിക്ഷ വിധിച്ചത്. പന്തളം പൊലീസ് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രധാനപ്പെട്ട സാക്ഷികൾ കൂറുമാറിയ കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷൽ ജില്ലാ ഗവ.പ്ളീഡർ ആൻഡ് പബ്ളിക് പ്രോസിക്യൂട്ടർ പി.ജെ.ഏബ്രഹാം ഹാജരായി.