തിരുവല്ല: സ്തീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും അടിച്ചമർത്തലകൾക്കും എതിരെ പോരാടണമെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) വനിതാ ഫോറം ആഹ്വാനം ചെയ്തു.ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വനിതാ ദിനാചരണവും സെമിനാറും സി.എസ്.ഐ മദ്ധ്യകേരള ഇടവക ആൽമായ സെക്രട്ടറി ഡോ.നൈനാൻ ജോൺ ഉദ്ഘാടനം ചെയ്തു.വനിതാ ഫോറം ജില്ലാ പ്രസിഡന്റ് മറിയാമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു.റവ.ബി തോമസ്,ജോളി ആന്റണി, ഗ്രേസി ജോസഫ് ,ശിൽപ കൃഷ്ണൻ,പി.പി ജോൺ,ജോസഫ് ചാക്കോ,ബിജോയ് ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.