തിരുവല്ല: കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഏറ്റവുംവലിയ താറാവു വളർത്തൽ കേന്ദ്രമായ കുട്ടനാട് - അപ്പർകുട്ടനാടൻ മേഖല കടുത്ത ആശങ്കയിലായി.വേനൽ കടുത്തതോടെ താറാവുകൾ പലവിധ രോഗങ്ങളാൽ ചത്തുവീഴുന്നതിനിടെയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.നദികളിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയും പുഞ്ചനിലങ്ങളിലും കരിനിലങ്ങളിലും വിളവെടുപ്പ് അടുക്കുകയും ചെയ്തതോടെ മേഖലയിൽ വൻതോതിൽ ദേശാടനപക്ഷികൾ വിരുന്നുകാരായി എത്തിയിട്ടുണ്ട്.ഇവയുടെ വരവോടെ താറാവു കർഷകർ കടുത്ത ആശങ്കയിലാണ്.കോഴിക്കോട് മേഖലയിൽ പ്രധാനമായും എച്ച് 5 എൻ1എന്ന വൈറസ് സ്ഥിരീകരിച്ചതോടെ അതീവ സൂക്ഷ്മതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏക താറാവ് വളർത്തൽ കേന്ദ്രമായ നിരണത്തും സുരക്ഷാ നടപടികൾ ശക്തമാക്കി.വരുംദിവസങ്ങളിൽ പ്രധാനമായും കുട്ടനാടൻ കാർഷിക മേഖലയിൽനിന്നും ശേഖരിക്കുന്ന പക്ഷികളുടെ രക്തസാമ്പിളുകളും വിസർജ്യങ്ങളും മറ്റും പാലോടും,തിരുവല്ലയിലുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. എന്നാൽ രോഗം സംബന്ധിച്ച് എന്തെങ്കിലും ചെറിയ സംശയംപോലും ഉണ്ടായാൽ ആ സാമ്പിളുകൾ അതീവ സുരക്ഷയോടെ ഭോപ്പാലിലെ ഹൈടെക് ലാബിലെത്തിച്ച് രോഗം സ്ഥിരീകരിക്കുന്ന രീതിയാണ് വകുപ്പിലുള്ളത്.എന്നാൽ,മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് താറാവിൻ കുഞ്ഞുങ്ങളെ ദിനംപ്രതി അടവെച്ച് വിരിയിക്കുന്ന ഹാച്ചറികളിൽ യാതൊരു പരിശോധനയും നടക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന മുട്ടകളാണ് ഇവിടെ കൂടുതലായും അടവെച്ച് വിരിയിക്കുന്നത്.

വിൽപ്പനമാന്ദ്യം ഈ തൊഴിലിനെ തൊഴിലിനെ ബാധിയ്ക്കും

ബാങ്കുകളിൽ നിന്നും കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കഴുത്തറപ്പൻ പലിശയ്ക്ക് പണം കടം വാങ്ങി താറാവ് കൃഷിയിലേർപ്പെട്ടിരിക്കുന്നവരാണ് ഏറെയും.അടിയ്ക്കടി ഉണ്ടാകുന്ന രോഗ ബാധയെത്തുടർന്നു ഇറച്ചിയ്ക്കും മുട്ടയ്ക്കും ഉണ്ടാകുന്ന വിൽപ്പനമാന്ദ്യം ഈ തൊഴിലിനെ ആലംബമായി കരുതുന്ന നൂറുകണക്കിന് താറാവു കർഷകരുടെ ജീവിതത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.


കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ മുഖ്യകാര്യാലയം കേന്ദ്രമാക്കി അടിയന്തര കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മേഖലയിൽനിന്നും വൈറസ് ബാധയുടെ ചെറിയ സൂചനപോലും ലഭിച്ചിട്ടില്ല
ഡോ.മേരി ജെയിംസ്,
(ജോയിന്റ് ഡയറക്ടർ,
മൃഗസംരക്ഷണ വകുപ്പ്)

മുട്ടകൾ രോഗവിമുക്തമാണോയെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പ് തയാറാകണമെന്ന

(താറാവു കർഷകർ)

-കാർഷിക മേഖലയിൽ നിന്നും ശേഖരിക്കുന്ന പക്ഷികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു