ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനം മീനഭരണി മഹോത്സവം ഇന്ന് ആരംഭിക്കും.രാവിലെ 5.30ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12.30​ന് സമൂഹസദ്യ,ചെങ്ങന്നൂർ സിഐ എം.സുധി ലാൽ ഭദ്രദീപം തെളിയ്ക്കും.വൈകിട്ട് 7​നും 7.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരര് മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് തിരുവാതിര,7.45 മുതൽ ഭക്തിഗാനസുധ,തുടർന്ന് പറയെടുപ്പ്, 26​ന് തിരുക്കല്യാണം,പള്ളിവേട്ട ദിവസമായ 27​ന് രാവിലെ 8.30ന് പൊങ്കൽ, 28​ന് ആറാട്ട് രഥോത്സവം,29 ന് മഞ്ഞൾ നീരാട്ട്. ഉത്സവത്തിനോടനുബന്ധിച്ച് സംഗീത സദസ് ,ഗാനമേള, ഭരതനാട്യം ,വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.