ചെങ്ങന്നൂർ: രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനാരോഗ്യ വിഭാഗത്തിലെ ജീവനക്കാർ മുനിസിപ്പൽ ബസ് സ്റ്റാൻന്റ് മുനിസിപ്പാലിറ്റി, റെയിൽവേസ്റ്റേഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നടത്തി.ജീവനക്കാർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു.ഇതിനോടൊപ്പം റെയിൽവേ ടാക്‌സി,ഓട്ടോ ഡ്രൈവർമാർ,പ്രൈവറ്റ് ബസ് ജീവനക്കാർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസും രോഗപ്രതിരോധത്തിനുവേണ്ടി മാസ്‌ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു.ഈ പ്രവർത്തനത്തിൽ പൊതുജനാരോഗ്യ പ്രവർത്തകരായ പബ്ലിക് ഹെൽത്ത് നഴ്‌സ് വത്സല വി.ആർ, ജെ.പി.എച്ച്.എൻ പുഷ്പലത,ദീപ,ഡ്രൈവർ അനൂപ് എന്നിവർ പങ്കെടുത്തു.