പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രമഹോത്സവം ഭക്തിസാന്ദ്രമായി.. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിന് ഇവിടെ തിരുവാഭരണങ്ങൾ ചാർത്തി ദർശനമുണ്ടായിരുന്നു. തന്ത്രി അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ .ഉത്രസദ്യയുടെ ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ നിർവഹിച്ചു.ഗാനമേള.വേലകളി എഴുന്നെള്ളത്ത്, നായാട്ടുവിളി എന്നിവയും,നടന്നു. തിരുവാഭരണങ്ങൾ ഇനി മേടമാസത്തിലെ വിഷുവിന് പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ ചാർ​ത്തും.