തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 8 വിദ്യാർത്ഥികൾ പ്രത്യേകമായി സജ്ജീകരിച്ച ഹാളുകളിൽ പരീക്ഷ എഴുതി. സെക്കൻഡറി കോണ്ടാക്ടിലുള്ള കുട്ടികളാണ് ഇത്തരത്തിൽ പരീക്ഷ എഴുതിയത്. റാന്നി എം.എസ് ഹയർസെക്കൻഡറി സ്കൂളിലെ 5 വിദ്യാർത്ഥികളും ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ 3 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. എം.എസ് ഹയർസെക്കൻഡറി സ്കൂളിലെ 2 പേർ പ്ലസ് വൺ പരീക്ഷയും ഒരു കുട്ടി പ്ലസ് ടു പരീക്ഷയും രണ്ട് കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയുമാണ് എഴുതിയത്. ബഥനി സ്കൂളിൽ പ്രത്യേകമായി പരീക്ഷയെഴുതിയ മൂന്ന് പേരും എസ്.എസ്.എൽ.സി വിദ്യാർത്ഥികളായിരുന്നു. ഇനിയുള്ള പരീക്ഷാ ദിനങ്ങളിലും പ്രത്യേകമായി സജ്ജീകരിച്ച പരീക്ഷാ ഹാളിലാകും ഇവർ പരീക്ഷ എഴുതുകയെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എ.ശാന്തമ്മ അറിയിച്ചു.